നേതൃത്വത്തെ വിമര്‍ശിച്ച് ഹൈക്കമാന്റിന് കൊല്ലം ഡി സി സി പ്രസിഡന്റിന്റെ കത്ത്

Posted on: July 21, 2014 1:48 pm | Last updated: July 21, 2014 at 1:48 pm

prathapa varma thampanന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കമാന്റിന് കൊല്ലം ഡി സി സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്റെ കത്ത്. മുഖ്യമന്ത്രിയും സുധീരനും സ്ഥാപിത താല്‍പര്യത്തോടെയാണ് പെരുമാറുന്നതെന്ന് തമ്പാന്‍ കത്തില്‍ പറയുന്നു. ഹസന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തനിക്കെതിരായ ഗൂഢാലോചനയാണ്. കൊല്ലം ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് അഭ്യര്‍ത്ഥനയും കത്തിലുണ്ട്.