Connect with us

National

ഡല്‍ഹിയില്‍ മണിപ്പൂരി യുവാവിനെ അക്രമിസംഘം തല്ലിക്കൊന്നു

Published

|

Last Updated

murderന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കൊട്‌ല മുബാരക്പൂരില്‍ മണിപ്പൂരി യുവാവിനെ അക്രമി സംഘം തല്ലിക്കാന്നു. ഇന്നലെ രാത്രിയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന യുവാവിനെ എയിംസില്‍ അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമത്തിന് പിന്നില്‍ വന്‍ കവര്‍ച്ചാ സംഘമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.