പ്ലസ്ടു സ്‌കൂള്‍: തീരുമാനം രണ്ടുദിവസത്തിനകമെന്ന് വിദ്യാഭ്യാസ മന്ത്രി

Posted on: July 21, 2014 11:28 am | Last updated: July 22, 2014 at 12:11 am

abdurab0തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തുടര്‍നടപടി സ്വീകരിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് ചേരില്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് 134 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്‌കൂളുകള്‍ അനുവദിക്കുന്നതില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് തീരുമാനം വൈകാന്‍ കാരണം.