എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപവത്കരിച്ചു

Posted on: July 21, 2014 9:13 am | Last updated: July 21, 2014 at 9:14 am

കല്‍പ്പറ്റ: 21ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കുന്നളം വേദിയാകുന്നു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.
പി ഹസന്‍ ഉസ്താദ്, കൈപാണി അബൂബക്കര്‍ ഫൈസി, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കെ ഒ അഹമ്മദ്കുട്ടി ബാഖവി, അഷ്‌റഫ് സഖാഫി അല്‍കാമിലി, മമ്മൂട്ടി മദനി, മുഹമ്മദലി ഫൈസി, ചെറുവേരി ഇബ്‌റാഹീം മുസ്‌ലിയാര്‍ എന്നിവരാണ് ഉപദേശക സമിതിയംഗങ്ങള്‍. വി എസ് കെ തങ്ങള്‍ ചെയര്‍മാന്‍, കെ എസ് മുഹമ്മദ് സഖാഫി, ഹനീഫ സഖാഫി പനമരം (വൈസ് ചെയര്‍), അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം(കണ്‍), റസാഖ് കാക്കവയല്‍, ഇബ്‌റാഹീം തരുവണ(ജോ.കണ്‍), പി മുഹമ്മദ് സഖാഫി ചെറുവേരി ട്രഷറര്‍).
യോഗത്തില്‍ അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അഹ്‌സനി, ജഅ്ഫര്‍ ഇര്‍ഫാനി, റഫീഖ് സഖാഫി, മോയീന്‍, ശമീര്‍ തോമാട്ടുചാല്‍ എന്നിവര്‍ സംബന്ധിച്ചു. ജമാലുദ്ദീന്‍ സഅദി സ്വാഗതവും, ഇബ്‌റാഹീം തരുവണ നന്ദിയും പറഞ്ഞു.