ഡി ജി പിക്ക് മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശനം

Posted on: July 20, 2014 1:36 pm | Last updated: July 21, 2014 at 7:54 am

balasubraതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന് മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശനം. കമീഷന്‍ തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ ഇടപെടാന്‍ ഡിജിപിക്ക് അധികാരമില്ല. കമീഷന്റെ അപ്പീല്‍ അധികാരിയാകാന്‍ ഡിജിപി ശ്രമിക്കരുതെന്നും മനുഷ്യാവകാശ കമീഷന്‍ താക്കീത് ചെയ്തു. കമീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസുകാരെ രക്ഷിക്കാനാണ് ഡിജിപി ശ്രമിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിക്ക് ഭയമാണെന്നും മനുഷ്യാവകാശ കമീഷന്‍ അംഗം ആര്‍ നടരാജന്‍ ഉത്തരവില്‍ വിമര്‍ശിച്ചു. പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ ചേര്‍ത്തല സ്വദേശിയുടെ ഹരജി പരിഗണിച്ചാണ് കമീഷന്റെ നടപടി.