Connect with us

Wayanad

ഏയ്ഞ്ചല്‍സ് ആംബുലന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കല്‍പ്പറ്റ:അപകടത്തില്‍പ്പെട്ടവര്‍ക്കും രോഗികള്‍ക്കും ശാസ്ത്രീയമായ രീതിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിക്കുന്നതിനുള്ള ഏയ്ഞ്ചല്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഫാത്തിമ മാതാ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു. ആക്റ്റീവ് നെറ്റ് വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ് പദ്ധതിയില്‍ ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കിയാണ് നിയമിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നിത വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ്‌മേധാവി പുട്ട വിമലാധിത്യ മുഖ്യപ്രഭാഷണം നടത്തി. ഏയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മഹ്‌റൂഫ്, ആര്‍ റ്റി ഒ. വി സുരേഷ്‌കുമാര്‍, ഡോ. ബെറ്റിജോസ്, ഫാ. സുനില്‍, എന്‍ ആര്‍ എച്ച് എം പ്രൊജക്ട് മാനേജര്‍ ഡോ. ബിജോയ് പങ്കെടുത്തു.