മോളൂര്‍ മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം നാളെ

Posted on: July 19, 2014 10:06 am | Last updated: July 19, 2014 at 10:06 am

ramadanചെര്‍പ്പുളശേരി: ആയിരം മാസത്തേക്കാള്‍ പുണ്യമെന്ന് വിശ്വസിക്കപ്പെടുന്ന വിശുദ്ധ റമസാനിലെ 23ാം രാവ് ദിനമായ നാളെ മോളൂര്‍ മഅദിനില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ഥന സമ്മേളനം നടക്കും. വൈകീട്ട് നാലുമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ നടക്കുന്ന ആത്മീയസംഗമത്തിന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് മുഖ്യകാര്‍മികത്വം വഹിക്കും.ഇഅ്തികാഫ് മജ്‌ലിസ്, ഖത് മുല്‍ ഖുര്‍ആന്‍, വിര്‍ദുലത്വീഫ്, അസ്മാഉല്‍ ഹുസ്‌ന, സ്വലാതുല്‍ അവ്വുബീല്‍, തസ്ബീഹ് നിസ്‌കാരം, തറാവീഹ്, തൗബ, കൂട്ടപ്രാര്‍ഥന എന്നിവ മഅ്ദിന്‍ മസ്വാലിഹ് മസ്ജിദില്‍ നടക്കും. രാത്രി പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില്‍ ഹദ്ദാദ് തഹ് ലീല്‍ സ്വലാത്ത്, തൗബ, കൂട്ട പ്രാര്‍ഥന നടക്കും.
സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസക്കോയബാഖവി കടലുണ്ടി, ബാപ്പുമുസ് ലിയാര്‍ചളവറ, ഉമര്‍ സഖാഫി വീരമംഗലം പങ്കെടുക്കും. വിവിധ പ്രാര്‍ഥനകള്‍ക്ക് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഉമര്‍ ജുമലുല്ലൈലി, സയ്യിദ് ഹിബതുള്ള തങ്ങള്‍, സയ്യിദ് മുഹമ്മദ് ത്വയിബ് ജമലുല്ലൈലി, സയ്യിദ് ഹാശിം അല്‍ബുഖാരി, സയ്യിദ് ജഅ്ഫര്‍ സ്വാദിഥ് അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രാര്‍ഥന സംഗമത്തിന് എത്തുന്നവര്‍ക്ക് വിപുലമായ ഇഫ്ത്വാറും അത്താഴവും സജ്ജീകരിച്ചിട്ടുണ്ട്.