സുനന്ദയുടെ മരണ കാരണം അമിത മരുന്നുപയോഗം: ഡല്‍ഹി പൊലീസ്

Posted on: July 18, 2014 10:56 am | Last updated: July 19, 2014 at 12:42 am

sunanda...ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരണപ്പെട്ടത് അമിതമായി മരുന്ന് ഉപയോഗിച്ചതാണെന്ന് ഡല്‍ഹി പൊലീസ്. ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മരണ കാരണമല്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മരണത്തെക്കുറിച്ച് പൊലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. റിപ്പോര്‍ട്ട് പൊലീസ് ഉടന്‍ കോടതിിയില്‍ സമര്‍പ്പിക്കും.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അടക്കമുള്ളവര്‍ ശശി തരൂരിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.