Connect with us

Palakkad

താലൂക്കാശുപത്രി പ്രശ്‌നം: 25ന് എച്ച് എം സി യോഗം

Published

|

Last Updated

ഒറ്റപ്പാലം: താലൂക്കാശുപത്രിയുടെ പ്രശ്്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 25ന് എച്ച് എം സി യോഗം വിളിച്ച് കൂട്ടാന്‍ നഗരസ‘ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി എം എ ജലീല്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം കൗണ്‍സില്‍ അജണ്ടയിലുള്‍പ്പെടുത്തിയിരുന്നില്ല.
യോഗം തുടങ്ങുന്നതിന് മുമ്പ് എച്ച് എം സി യോഗത്തിന്റെ തീയതി നിശ്ചയിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെയര്‍പേഴ്‌സണ്‍ ആവശ്യം നിരാകരിച്ചു. ഇതിനെ തുടര്‍ന്ന് നടുക്കളത്തില്‍ ഇറങ്ങി പി എം എ ജലീല്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീയതി നിശ്ചയിച്ചത്. കൗണ്‍സിലര്‍ ജോസ് തോമസ്. വി കെ മോഹനന്‍ എന്നിവരും പിന്തുണയുമായി എത്തിയിരുന്നു. മഴക്കാല പൂര്‍വ്വശുചീകരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലേക്കും കാട് വെട്ടുന്നതിനായി സംഖ്യം അനുവദിക്കാനും യോഗം തീരുമാനിച്ചു.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ടെണ്ടര്‍ റീടെണ്ടര്‍ നടത്താതെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഗുണഭോക്തൃ കമ്മിറ്റിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ യു ഡി എഫ് അംഗങ്ങള്‍ വിയോജ്ിപ്പ് രേഖപ്പെടുത്തി. ചെയര്‍പേഴ്‌സണ്‍ പി സുബൈദ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ ശ്രീകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വനജ. ഷെറീന, സാലിഹ്, സുഹറ സൈതലവി, വി കുട്ടിശങ്കരന്‍ പങ്കെടുത്തു.