വികലാംഗനെ മര്‍ദിച്ചെന്ന്; ഇല്ലെന്ന് പോലീസ്

Posted on: July 18, 2014 9:36 am | Last updated: July 18, 2014 at 9:36 am

ചങ്ങരംകുളം: വികലാംഗനായ യുവാവിനെ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചതായി പരാതി. പന്താവൂര്‍ സ്വദേശിയായ കക്കിടിക്കല്‍ സുധീഷി(27)നെ മറ്റൊരാളുടെ പരാതിയില്‍ വിളിച്ചു വരുത്തി ബുധനാഴ്ച മര്‍ദിച്ചതായി സുധീഷ് പറയുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച പൊന്നാനി സി ഐക്ക് പരാതി നല്‍കിയതായി ഇയാള്‍ പറഞ്ഞു. സുധീഷിന്റെ മനോനില തെറ്റിയ സഹോദരിയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയും വഴി പിഴപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ ഫോണ്‍ വിളിക്കുകയും വാക്ക് തര്‍ക്കമുണ്ടാവുകയും ഇതേ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ സുധീഷിനെതിരെ പരാതി നല്‍കുകയും ചെയ്തതായി പറയുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വളരെ ദയനീയവസ്ഥയിലുള്ള ഒരു വികലാംഗനെ ആരും മര്‍ദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.