അര്‍ജന്റീനന്‍ ടീമിന്റെ സമ്മാനത്തുക അര്‍ബുദ രോഗികള്‍ക്ക് സംഭാവന ചെയ്തു

Posted on: July 17, 2014 8:39 pm | Last updated: July 17, 2014 at 8:40 pm

argentina

ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടെങ്കിലും ബോണസ് തുക അര്‍ജന്റീനന്‍ ടീം അര്‍ബുദരോഗികളായ കുട്ടികള്‍ക്ക് സംഭാവന ചെയ്തു. തുക ബ്യൂണസ് അയേഴ്‌സിലെ ശിശുരോഗ ആശുപത്രിക്കാണ് നല്‍കിയതെന്ന് അര്‍ജന്റീനന്‍ മാധ്യമം എല്‍ഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ലയണല്‍ മെസിയും ജാവിയര്‍ മഷറാനെയുമാണ് പണം ആശുപത്രിയിലെ അര്‍ബുദ രോഗികളായ കുരുന്നുകള്‍ക്ക് നല്‍കാന്‍ മുന്‍കയ്യെടുത്തത്. ആശുപത്രി വെബ്‌സൈറ്റും(http://www.garrahan.gov.ar/) സംഭാവന വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.