Connect with us

National

ലോകത്തെ പരമ ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയിലെന്ന് പഠനം

Published

|

Last Updated

ന്യൂഡല്‍ഹി; ലോകത്തെ പരമ ദരിദ്രരില്‍ മൂന്നിലാന്നും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. യു എന്‍ മില്ലേനിയം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത.് കഴിഞ്ഞ ദിവസം ന്യൂനപക്ഷ മന്ത്രി നജ്മ ഹിബതുല്ലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്ത് പരമ ദരിദ്രരില്‍ അഞ്ച് പേര്‍ പട്ടിണി മൂലം മരണപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി സര്‍ക്കാറിന് ഈ അവസ്ഥ മറികടക്കാനാകുമെന്നും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം നല്ല നാളുകള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് മന്ത്രി പറഞ്ഞു. ദാരിദ്ര്യം നമുക്ക് മുന്നിലുള്ള വെല്ലുവിളിയാണ.് അടുത്ത റിപ്പോര്‍ട്ട് വരുമ്പേള്‍ നമ്മള്‍ മെച്ച പ്പെടുമെന്നും മന്ത്രി പറഞ്ഞു. ദിരിദ്രരില്‍ 60 ശതമാനം പേര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ക്കും താമസിക്കാനും സൗകര്യങ്ങളില്ല. 17 ശതമാനം മാതൃ മരണങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ചൈനയില്‍ ഇക്കാര്യത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ട്. 2010ല്‍ ഇന്ത്യയില്‍ ദരിദ്രരില്‍ 13 ശതമാനം മാത്രമാണ് വീടുകളില്‍ കഴിയുന്നത്. നൈജീരിയയില്‍ ഒമ്പത് ശതമാനവും ബംഗ്ലാദേശില്‍ അഞ്ച് ശതമാനവുമാണിത്. ദക്ഷിണ ഏഷ്യയില്‍ കുടുതല്‍ ജനങ്ങളുള്ള ഇന്ത്യയില്‍ മറ്റുള്ള ഏഷ്യന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Latest