കുടിവെള്ളമില്ലാതെ പതിനായിരങ്ങള്‍

Posted on: July 17, 2014 1:25 am | Last updated: July 17, 2014 at 1:27 am

Gaza_A_la_recherche_d_eau_potableഗാസ സിറ്റി: ഇസ്‌റാഈല്‍ ബോംബുകള്‍ ശവപ്പറമ്പാക്കിയ ഗാസ മുനമ്പ് ശക്തമായ കുടിവെള്ള പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍. രാത്രിയിലുടനീളം ഗാസയുടെ ആകാശത്തിലൂടെ വട്ടമിടുന്ന ജെറ്റുകളും ആളില്ലാ വിമാനങ്ങളും നിരപരാധികളുടെ ചോര ചിന്തുക മാത്രമല്ല, കുടിവെള്ള വിതരണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കുക കൂടി ചെയ്യുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഗാസന്‍ ജനത രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കി.
കുടിവെള്ളം വലിയ പ്രശ്‌നമാണെന്നും അത് വലിയ ദുരന്തത്തിലേക്ക് എത്തിച്ചേക്കാമെന്നും റെഡ്‌ക്രോസ് വക്താവ് നദ ദൗമാനി പറഞ്ഞു. #ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുന്നതിനാല്‍ തകര്‍ന്ന ജലവിതരണ പൈപ്പുകളും ടാങ്കുകളും മറ്റും നന്നാക്കുക വളരെയേറെ പ്രയാസകരമാണ്. ധാരാളം എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടത് വലിയ പ്രതിസന്ധി തീര്‍ക്കുന്നു. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ടാങ്കുകളില്‍ ശേഖരിക്കാന്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ദിവസവും ഒമ്പത് കോടി ലിറ്റര്‍ ജലമാണ് കടലിലേക്ക് ഒഴുക്കുന്നത്.