സംസ്ഥാനത്ത് 134 പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചു

Posted on: July 16, 2014 10:24 pm | Last updated: July 17, 2014 at 12:36 am

plustwoതിരുവനന്തപുരം: സംസ്ഥാനത്ത് 134 പുതിയ #പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 134 പഞ്ചായത്തുകളിലും ഓരോ സ്‌കൂള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്. സ്‌കൂളുകളില്‍ ഓരോ ബാച്ച് വീതമാണ് ഉണ്ടാകുക. അഡീഷണല്‍ ബാച്ച് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി നാളെ വീണ്ടും യോഗം ചേരും. സാമ്പത്തിക ബാധ്യത കുറച്ചു കൊണ്ടുള്ള നടപടികളാവും സര്‍ക്കാര്‍ സ്വീകരിക്കുക. പ്ലസ്ടു സ്‌കൂളിനായി പുതിയതായി ലഭിച്ച എല്ലാ അപേക്ഷകളും പരിഗണിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. മലബാര്‍ മേഖലയിലെ സ്‌കൂളുകളില്‍ ആവശ്യാനുസരണം ബാച്ചുകള്‍ അനുവദിക്കാനായിരുന്നു ധാരണയായത്. അധിക വാര്‍ഷിക ബാധ്യത 243 കോടിയോളം രൂപ വരുമെന്നാണ് ധനവകുപ്പ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഇത് 165 കോടിയോളം രൂപ മാത്രമേ വരികയുള്ളൂവെന്നാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് പറയുന്നത്.