Kerala
പേ വിഷ ബാധക്കുള്ള മരുന്നില്ല; സര്‍ക്കാറിന് ഹൈക്കോടതി വിമര്‍ശനം
കൊച്ചി: പേവിഷ ബാധക്കുള്ള മരുന്ന് ലഭ്യമാക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം. മനുഷ്യരുടെ ജീവനാണ് മൃഗങ്ങളുടെ ജീവനേക്കാള്‍ വലുതെന്ന് സര്‍ക്കാരും നഗരസഭകളും ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷ ബാധക്കുള്ള മരുന്ന് ലഭ്യമാകാത്തത് ആശങ്കയുളവാക്കുന്നതാണ്. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
---- facebook comment plugin here -----



