പാകിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു

Posted on: July 16, 2014 1:33 pm | Last updated: July 17, 2014 at 12:36 am

jetപെഷവാര്‍: വടക്കന്‍ വസീറിസ്താനില്‍ സൈനികര്‍ നടത്തിയ വ്യോമാക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 35 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരുടെ വിശദവിരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഷവാല്‍ താഴ്‌വരയില്‍ തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഒളിത്താവളങ്ങളും മറ്റും സുരക്ഷാ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നു. ഒരു മാസം മുമ്പ് കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇവരെ സൈന്യം കീഴ
ടക്കിയത്.