Connect with us

Palakkad

ഇന്ത്യന്‍ വ്യോമസേനക്ക് അഭിമാനമായി നെന്മാറക്കാരന്‍

Published

|

Last Updated

പാലക്കാട്: ഇന്ത്യന്‍ വ്യോമസേനയുടെ യശസ്സുയര്‍ത്തി നെന്മാറക്കാരനും. അമേരിക്കയിലെ യു എസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജ് വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ള വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന കോഴ്‌സില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന കോഴ്‌സില്‍ 61 രാജ്യങ്ങളില്‍ നിന്നായി ഓഫീസര്‍മാരുള്‍പ്പെടെ 504 പേര്‍ പരിശീലന ക്ലാസില്‍ പങ്കെടുത്തിരുന്നു. ഇവരെയെല്ലാം പുറന്തള്ളിയാണ് ഒന്നാംസ്ഥാനത്ത് എത്തിയത്.
അക്കാദമിക് മികവ്, നേതൃശേഷി, കായിക മികവ് തുടങ്ങി എല്ലാവശങ്ങളും പരിഗണിച്ചായിരുന്നു തിരെഞ്ഞടുപ്പ്. 2000 മണിക്കൂറിലേറെ യുദ്ധവിമാനങ്ങള്‍ പറത്തിയ പ്രശാന്ത് കാറ്റഗറി എ ക്വാളിഫൈഡ് ഫളയിങ് പരിശീലകനും എക്‌സ്‌പെരിമെന്റല്‍ ടെസ്റ്റ് പൈലറ്റുമാണ്. 1994ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ പ്രശാന്ത് രണ്ടാമനായിരുന്നു. അലബാമയില മോണ്ട്‌ഗോമെറിയിലുള്ള യു എസ് എയര്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു പരിശീലനം നടന്നത്.
504 പേരില്‍ 71 പേരെ പരിശീലനത്തിന് ശേഷം തിരെഞ്ഞടുത്തു. ഇതില്‍ നിന്നാണ് പ്രശാന്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ചിറ്റിലഞ്ചേരി വിളമ്പില്‍ ബാലകൃഷ്ണന്‍നായരുടെയും കുളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ് പ്രശാന്ത്.
പ്രദീപ്, പ്രവീണ്‍, പ്രതി‘ സഹോദരങ്ങള്‍, തൃശൂര്‍അഞ്ചേരി സ്വദേശിനി രാജിയാണ് ഭാര്യ, മകള്‍ നന്ദിനി.

Latest