മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted on: July 15, 2014 3:37 pm | Last updated: July 16, 2014 at 1:24 am

narendramodi-chinesepreഫോര്‍ട്ടലേസ:പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി. ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിലെത്തിയ ഇരുവരും കൂടിക്കാഴ്ച നടത്തുകയായിരുന്നു. അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകളും ചര്‍ച്ചാ വിഷയമായി. 40 മിനിറ്റ് നിശ്ചയിച്ച കൂടിക്കാഴ്ച്ച 80 മിനിറ്റ് നീണ്ടു.
ഏഷ്യാ-പസഫിക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിയെ അദ്ദേഹം ചൈനയിലേക്ക് ക്ഷണിച്ചു. ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ഷിജിന്‍ പിങ് സ്വീകരിച്ചതായി വിദേശ കാര്യ വക്താവ് സെയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.