Connect with us

Malappuram

എയര്‍പോര്‍ട്ട് തൊഴിലാളി പ്രശ്‌നം: ചര്‍ച്ച അലസി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ ഇന്ത്യ പിരിച്ചു വിട്ട കരാര്‍ തൊഴിലാളികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ലോഡിംഗ്, അണ്‍ലോഡിംഗ്, ക്ലീനിംഗ് വിഭാഗത്തിലെ 220 തൊഴിലാളികളെയാണ് എയര്‍ ഇന്ത്യ പിരിച്ചു വിട്ട് കരാര്‍ പുതിയ ഏജന്‍സിക്ക് നല്‍കുന്നത്. പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സഘടനകളുടെ ആഭിമുഖ്യത്തില്‍ സമരം നടന്നു വരികയാണ്. പ്രശ് നം പരിഹരിക്കുന്നതിനായി ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. പിരിച്ചു വിട്ടവരില്‍ 120 തൊഴിലാളികളെ മാത്രമെ തിരിച്ചെടുക്കൂ എന്ന കരാര്‍ ഏജന്‍സിയുടെ നിലപാടാണ് ചര്‍ച്ച അലസിപ്പിരിയാന്‍ കാരണമായത് .
“മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കെ ബാബു, ആര്യാടന്‍ മുഹമ്മദ് , കെ സി ജോസഫ്, എം എല്‍ എ മാരായ കെ മുഹമ്മദുണ്ണി ഹാജി, പി ശ്രീരാമകൃഷ്ണന്‍, തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. പി ഇ മൂസ, കെ കെ റഫീഖ്, കരാര്‍ ഏജന്‍സി പ്രതിനിധി ഗൗരവ് കുള്ളാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്നു മുതല്‍ സമരം കൂടുതല്‍ ശക്തമാക്കും. എയര്‍ പോര്‍ട്ടിലേക്കുള്ള എയര്‍ ഇന്ത്യ വാഹനങ്ങള്‍ തടയുമെന്ന് സമര സമിതിയറിയിച്ചു. അതെസമയം പുതിയ കരാര്‍ ഏജന്‍സി എയര്‍പോര്‍ട്ടില്‍ അനധികൃതമായി തൊഴിലാളികളെ താമസിപ്പിച്ചു വരുന്നതിനെ പറ്റി അന്വേഷണം നടത്തുമെന്ന് മന്ത്രി കെ ബാബു വ്യക്തമാക്കി.
പിരിച്ചു വിട്ട തൊഴിലാളികള്‍ക്ക് പകരം പുതിയ കരാറുകാരായ കുള്ളാര്‍ ഹോസ്പിറ്റലിക്കു കീഴിലുള്ള തൊഴിലാളികളെയാണ് എയര്‍പോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. പിരിച്ചു വിട്ട തൊഴിലാളികള്‍ തടയുമെന്ന ഭയമാണ് ഇവരെ എയര്‍ പോര്‍ട്ടില്‍ തന്നെ നിര്‍ത്താന്‍ കാരണം. കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.

---- facebook comment plugin here -----

Latest