സമുദായം അവഗണിച്ചപ്പോള്‍ ചെയ്തത്

Posted on: July 15, 2014 6:00 am | Last updated: July 14, 2014 at 9:31 pm

zakathഇങ്ങനെ തങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടത് മുസ്‌ലിംകള്‍ അവഗണിച്ചപ്പോഴാണ് പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി, സകാത്തിന്റെ സമഗ്രമായ ശേഖരണവിതരണത്തിന് വേണ്ടി, എന്നൊക്കെപ്പറഞ്ഞ് ‘സകാത്ത് സെല്‍’ എന്ന തട്ടിപ്പിന് യൂനിറ്റുകള്‍ തോറും പുതിയ കക്ഷികള്‍ ശ്രമമാരംഭിച്ചത്. യൂനിറ്റ് കമ്മിറ്റിയുടെ ദൈനംദിന ചെലവുകളും പള്ളി, മദ്‌റസാ നടത്തിപ്പും സുന്നീവിരുദ്ധ പരിപാടികളുമൊക്കെ ഈ ഫണ്ട് കൊണ്ട് നടത്തുന്നതിന് പുറമെ, ഒരു വിഹിതം കേന്ദ്ര കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്യണമെന്നതാണ് ഇവരുടെ കീഴ്‌വഴക്കം. ജനങ്ങളെയും ‘പാവപ്പെട്ട’ മുതലാളിമാരുടെയും കണ്ണില്‍ പൊടിയിടാന്‍ ഒരു ഉന്തുവണ്ടിയോ ആട്ടിന്‍കുട്ടിയേയോ വിതരണം നടത്തുകയും ചെയ്യും.
കോഴിക്കോട് സിറ്റിയിലെ കാരപ്പറമ്പ് യൂനിറ്റ് കെ എന്‍ എം 2005ല്‍ പുറത്തിറക്കിയ കണക്ക് ഉദാഹരണമായി എടുക്കുക. (പട്ടിക നോക്കുക) ഞെട്ടിക്കുന്നതാണ് അച്ചടിച്ചിറക്കിയ ഈ ചാര്‍ട്ടിലെ കണക്കുകള്‍. മുന്‍ വര്‍ഷത്തെ ബാക്കി അതില്‍ കാണിച്ചിരിക്കുന്നു. എന്നുവെച്ചാല്‍ കഴിഞ്ഞ വര്‍ഷം കൊടുക്കേണ്ട സകാത്ത് കൊടുത്തുവീട്ടിയിട്ടില്ല.
വഹാബികള്‍ എത്ര ലാഘവത്തോടെയും ഇസ്‌ലാമികവിരുദ്ധമായുമാണ് സകാത്തിന്റെ മുതല്‍ കൈകാര്യം ചെയ്യുന്നതെന്ന് ഈ കണക്കില്‍ നിന്ന് വ്യക്തമാകും. സകാത്ത് നിര്‍ബന്ധമായാല്‍ ഒരു ദിവസം പോലും വൈകിക്കാന്‍ പാടില്ലെന്നാണ് മതനിയമം. ഒരു യൂനിറ്റ് കമ്മിറ്റി മാത്രം പാര്‍ട്ടി ഫണ്ട് പോലെ സൂക്ഷിച്ചുവെച്ചിരിക്കുന്നത് പതിനായിരങ്ങളാണ്. മാത്രമല്ല, ഈ തുക ബേങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശ 939.00 രൂപ വാങ്ങി അതും കണക്കില്‍ കാണിച്ചിരിക്കുന്നു. ഇസ്‌ലാമിലെ സകാത്തുകൊണ്ടാണല്ലോ ഈ കളികളൊക്കെ. വല്ലാത്തൊരു കാലം. കെ എന്‍ എം കേന്ദ്ര കമ്മിറ്റിക്കും 13,000 രൂപ കൈമാറിയിട്ടുണ്ട്. ഒരു കാര്യം തീര്‍ച്ചയാണ്. അല്ലാഹുവില്‍ ഭയമുള്ള, സകാത്ത് അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണമെന്ന് ആഗ്രഹമുള്ള ഒരാളും ഈ വിഭാഗത്തെ സകാത്ത് ഏല്‍പ്പിച്ചുപോകരുത്. നിങ്ങളുടെ ബാധ്യത വീടുകയില്ല.
ജമാഅത്തെ ഇസ്‌ലാമി ഇതിലും വഷളായ രീതിയിലാണ് സകാത്ത് കൈകാര്യം ചെയ്യുന്നത്. മുസ്‌ലിംകളില്‍ നിന്ന് മാത്രമാണ് ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നത് എന്നതുകൊണ്ട് അത് വിതരണം ചെയ്യേണ്ടതും മുസ്‌ലിംകള്‍ക്ക് മാത്രമാണ് എന്നാണ് പ്രമാണങ്ങളിലുള്ളത്. മൗലാനാ മൗദൂദി ‘ഖുതുബാത്തി’ല്‍ ഇത് രേഖപ്പെടുത്തിയതുമാണ്. എന്നാല്‍ ആധുനിക ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പത്രമിറക്കാനും ചാനല്‍ സംവിധാനിക്കാനുമൊക്കെ സകാത്ത് വിനിയോഗിക്കുന്നു. ഇതിനൊപ്പം തന്നെ, തങ്ങളുടെ മതേതര പൊങ്ങച്ചം തെളിയിക്കാന്‍ വേണ്ടിയുള്ള വെപ്രാളത്തിനിടയില്‍ അമുസ്‌ലിംകള്‍ക്ക് കൂടി സകാത്ത് നല്‍കുന്നു. സകാത്തല്ലാത്ത ദാനധര്‍മങ്ങള്‍ അമുസ്‌ലിംകള്‍ക്കും കൊടുക്കണമെന്നാണ് മത നിയമം. അമുസ്‌ലിംകള്‍ക്ക് സകാത്തില്‍ അവകാശമുണ്ടെന്നാണ് മുന്‍ അമീര്‍ സിദ്ദീഖ് ഹസന്‍ പറയുന്നത്. (മാധ്യമം 2004 ഒക്‌ടോബര്‍ നാല്, പേജ് ഒന്‍പത്)