അഞ്ച് പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

Posted on: July 14, 2014 5:13 pm | Last updated: July 14, 2014 at 5:13 pm

india governmentന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായി പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ മുന്‍ കേന്ദ്ര മന്ത്രി ഒ രാജഗോപാല്‍ ഇടംപിടിച്ചിട്ടില്ല.

മുന്‍ കേന്ദ്ര മന്ത്രി രാംനായിക് (ഉത്തര്‍പ്രദേശ്), ബല്‍റംജി ദാസ് ഠണ്ഡന്‍ (ചത്തീസ്ഗഢ്), കേസരിനാഥ് ത്രിപാഠി (ബംഗാള്‍), ഒ പി കൊഹ്ലി (ഗുജറാത്ത്), പി സി ആചാര്യ (നാഗാലാന്‍ഡ്) എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. എട്ട് ഗവര്‍ണര്‍മാരുടെ ഒഴിവാണ് നിലവിലുള്ളത്.