ബീഹാറില്‍ മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Posted on: July 13, 2014 2:29 pm | Last updated: July 13, 2014 at 2:39 pm

murder

പാട്‌ന: ബീഹാറിലെ സമസ്തിപൂര്‍ അസ്‌നിചക്കില്‍ കാര്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മുന്‍മന്ത്രിയായ രാമാശ്രയ് സാഹ്നിയുടെ മകന്‍ രാജീവ്കുമാര്‍ സാഹ്നിയാണ് കൊല്ലപ്പെട്ടത്.

കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. രോഷാകുലരായ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സാഹ്നിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാര്‍മോഷണത്തിന് ഇയാളെ നേരത്തെ പലതവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.