Connect with us

Wayanad

എല്ലാവര്‍ക്കും പത്താം തരം യോഗ്യത: ജില്ലാതല പരിശീലനം കല്‍പ്പറ്റയില്‍ തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: എല്ലാവര്‍ക്കും പത്താംതരം യോഗ്യത എന്ന ലക്ഷ്യത്തോടെ ജില്ലാ സാക്ഷരതാമിഷനുമായി സഹകരിച്ച് ഡയറ്റ് സാഫല്യം എന്ന പേരില്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. കേരളാ സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നടത്തുന്ന പത്താം തരം തുല്യതാ പരിപാടിയ്ക്ക് ജില്ലയില്‍ കൂടുതല്‍ കരുത്തും പ്രചാരവും ഗതിവേഗവും നല്‍കുന്നതിനുള്ള സമഗ്ര പിന്‍തുണയുമായാണ് ബത്തേരി ഡയറ്റിന്റെ നേതൃത്വത്തില്‍ സാഫല്യം പരിശീലനപരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 2012213 വര്‍ഷത്തില്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കള്‍ക്കായി വിദ്യാശ്രീ എന്ന പഠന സഹായിയും ജില്ലാ പഞ്ചായത്തും ഡയറ്റും ചേര്‍ന്ന് തയ്യാറാക്കുകയുണ്ടായി. ജില്ലാ സാക്ഷരതാ മിഷന്‍ ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ സുജാത, എം.എ. ശശി, സിറിയക് ഐസക്-ഹെഡ്മാസ്റ്റര്‍ നിര്‍മ്മല എച്ച്.എസ്.എസ്.തരിയോട്, ശാസ്താപ്രസാദ്- അസി.കോ ഓര്‍ഡിനേറ്റര്‍ ജില്ലാ സാക്ഷരതാ മിഷന്‍, ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. സാഫല്യം പ്രവര്‍ത്തന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 20ന് ബത്തേരി സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് നിര്‍വഹിക്കും. യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എം.വി. മുകുന്ദന്‍ അധ്യക്ഷത വഹിക്കും.

Latest