മഅ്ദനിക്കെതിരായ നിലപാട് തുടരും:കര്‍ണാടക ആഭ്യന്തര മന്ത്രി

Posted on: July 12, 2014 1:16 pm | Last updated: July 13, 2014 at 12:36 am

madani 3ബാംഗ്ലൂര്‍:മഅ്ദനിക്കെതിരായ പ്രോസിക്യൂഷന്റെ നിലപാട് ശക്തമായിത്തന്നെ തുടരുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജോര്‍ജ്.നിലപാട് പ്രോസിക്യൂഷന്റേതാണ്,സര്‍ക്കാറിന്റേതല്ല.നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും.മഅ്ദനിക്ക് സുപ്രീം കോടതി നിര്‍ദേശിച്ച സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ചികിത്സയ്ക്ക് ഒരു മാസം മതിയാകില്ലെന്നും സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.വിശദമായ പരിശോധന ആവശ്യമാണ്. അഭിനയിച്ചു കാണിക്കാവുന്ന രോഗങ്ങളല്ല അദ്ദേഹത്തിനുള്ളതെന്നും ഡോക്ടര്‍ പറഞ്ഞു.