Connect with us

National

ദക്ഷിണേന്ത്യയിലെ പ്രഥമ ടെസ്റ്റ് ട്യൂബ് ശിശു 24ാം വയസ്സില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കി

Published

|

Last Updated

ചെന്നൈ: 1990ല്‍ ഇവിടെ ജി ജി ആശുപത്രിയില്‍ പിറന്ന ദക്ഷിണേന്ത്യയിലെ പ്രഥമ ടെസ്റ്റ് ട്യൂബ് ശിശു 24 ാം വയസ്സില്‍ ഇതേ ആശുപത്രിയില്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. വ്യാഴാഴ്ച വൈകീട്ട് 4.24നാണ് കമലരത്തിനം മാതാവായത്.
2013 സെപ്തംബര്‍ എട്ടിനാണ് കമല വിവാഹിതയായത്. സ്വാഭാവികമായി ഗര്‍ഭം ധരിച്ച അവര്‍ക്ക് ഇന്നലെ കാലത്ത് പ്രസവ വേദന തുടങ്ങി. സ്വാഭാവിക പ്രസവത്തിനായി ഡോക്ടര്‍മാര്‍ ഏഴ് മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഫലംകണ്ടില്ല. തുടര്‍ന്ന് സിസേറിയന് വിധേയയാക്കി. മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കമല സെല്‍വരാജ് പറഞ്ഞു. നവജാത കുഞ്ഞിന് 2.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാനാകുമോയെന്ന ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയാണ് രത്തിനത്തിന്റെ പ്രസവം. രത്തിനവും അവരുടെ ഭര്‍ത്താവ് രാജേഷ് ഹരിഹരനും ബംഗളൂരുവില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍മാരാണ്. ഭാര്യ രത്തിനത്തെ പ്രസവത്തിന് ജി ജി ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കണമെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
1990 ആഗസ്ത് ഒന്നിനായിരുന്നു അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജിയിലൂടെ കമല രത്തിനത്തിന്റെ ജനനം. ദക്ഷിണേന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ് രത്തിനം. അതുകൊണ്ടുതന്നെ ആശുപത്രിക്ക് ഇത് അവിസ്മരണിയ മുഹൂര്‍ത്തമായിരുന്നു.
രത്തിനത്തിന്റെ പിതാവ് രാമമൂര്‍ത്തി(70) പേരക്കുട്ടിയെ കാണാനായതില്‍ ഏറെ സന്തുഷ്ടനാണ്. പക്ഷെ രത്തിനത്തിന്റെ മാതാവ് കഴിഞ്ഞ വര്‍ഷം മരിച്ചത് ഈ കുടുംബത്തെ അതീവ ദു:ഖത്തിലാഴ്ത്തുന്നു.

---- facebook comment plugin here -----