ശരത്കാല കൂടാരങ്ങള്‍ അവീറിലേക്ക് മാറ്റും

Posted on: July 11, 2014 9:46 pm | Last updated: July 11, 2014 at 9:46 pm

New Imageദുബൈ: ദുബൈയിലെ ശരത്കാല കൂടാരങ്ങള്‍ അവീറിലേക്ക് മാറ്റും. ഇതുസംബന്ധിച്ച് ദുബൈ നഗരസഭാധികൃതരും പോലീസും ചര്‍ച്ച നടത്തിയതായി നഗരസഭാ കെട്ടിട നിര്‍മാണ വിഭാഗം ഡയറക്ടര്‍ എഞ്ചി. ഖാലിദ് മുഹമ്മദ് സാലിഹ് അറിയിച്ചു.
കൂടാരങ്ങളുടെ സുരക്ഷിതത്വം ചര്‍ച്ചാ വിഷയമായി. കഴിഞ്ഞ വര്‍ഷം വര്‍ഗയിലായിരുന്നു കൂടാരങ്ങള്‍. ഈ വര്‍ഷം അവ അവീറിലേക്ക് മാറ്റും. മാത്രമല്ല, മികച്ച കൂടാരം നിര്‍മിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും എഞ്ചി. ഖാലിദ് മുഹമ്മദ് സാലിഹ് പറഞ്ഞു.