Connect with us

Kottayam

123 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കി മലയാളി മാതൃ കയാകുന്നു

Published

|

Last Updated

കോട്ടയം: ഭൂ രഹിതരായ 123 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കി വിദേശ മലയാളി മാതൃകയാകുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ ജോച്ചന്‍ മുക്കാടനാണ് സ്വന്തം പേരിലുള്ള ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വീടു നിര്‍മിച്ചു നല്‍കുന്നത്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം അലോട്ട് നല്‍കുന്ന ചടങ്ങ് 13ന് വൈകിട്ട് നാലിന് ചങ്ങനാശ്ശേരി കത്തീഡ്രല്‍ പാരീഷ്ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഭവന മാതൃക മന്ത്രി അടൂര്‍ പ്രകാശ് പ്രകാശനം ചെയ്യും. ചങ്ങനാശ്ശേരി നഗരസഭാ പരിധിയില്‍ വാഴപ്പള്ളിക്കു സമീപം അഞ്ചേക്കര്‍ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളുമുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. അര്‍ഹരെ സര്‍ക്കാരിന്റെ സഹായത്തോടെയാണ് കണ്ടെത്തിയതെന്ന് ജോച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 534 സ്‌ക്വയര്‍ ഫീറ്റ് വീതം വിസ്തീര്‍ണമുള്ള കോണ്‍ക്രീറ്റ് വീടുകള്‍, പൊതു കളിസ്ഥലം, വായനശാല, സ്വയം തൊഴില്‍ സംരംഭങ്ങള്‍, ശുദ്ധജല വിതരണം, മാലിന്യ സംസ്‌കരണം എന്നിവയുള്‍പ്പെടുത്തിയാണ് ഭവനനിര്‍മാണം. മാലിന്യ സംസ്‌കരണത്തിനു മാത്രമായി 30 സെന്റ് സ്ഥലം നീക്കിവെച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്കു കീഴിലുള്ള സൊസൈറ്റിക്കായിരിക്കും ഭരണച്ചുമതല. രാജ്യസ്‌നേഹമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോച്ചന്‍ പറഞ്ഞു. വാഴപ്പള്ളിക്കു ശേഷം മറ്റു രണ്ടിടങ്ങളില്‍ കൂടി സമാനമായ പദ്ധതികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.