1950 ലെ ടീമിന് അഭിനന്ദനം ചൊരിഞ്ഞ് ബ്രസീല്‍ പത്രം

Posted on: July 10, 2014 6:00 am | Last updated: July 10, 2014 at 2:17 am

article-0-1F8150CF00000578-503_306x496

ബ്രസീലിയ: ബ്രസീലിയന്‍ മാധ്യമങ്ങള്‍ ഉഗ്രസര്‍പ്പങ്ങളെ പോലെയാണ് സ്‌കൊളാരിയെയും സംഘത്തെയും കൊത്തിയത്. കിരീടം നേടുമെന്ന പ്രതീക്ഷയോ വിശ്വാസമോ ഒന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നില്ല. എന്നാല്‍, 7-1ന് സെമിയില്‍ തോല്‍ക്കുക ! അത് മാപ്പര്‍ഹിക്കുന്നില്ലെന്നാണ് മാധ്യമഭാഷ്യം.
ഒ ഗ്ലോബോ പത്രം ജര്‍മന്‍ കളിക്കാര്‍ക്കെല്ലാം കളി മികവനുസരിച്ച് മാര്‍ക്കിട്ടപ്പോള്‍ ബ്രസീല്‍ സ്‌ക്വാഡംഗങ്ങളുടെ നേരെ വട്ടപ്പൂജ്യമെന്ന് രേഖപ്പെടുത്തി. ഓരോ കളിക്കാരനെയും ഒറ്റവാക്കില്‍ വിലയിരുത്തി. ഫ്രെഡ് – നാശം, ഓസ്‌കര്‍ – ദുര്‍ബലന്‍, റാമിറെസ്- ഉത്തരവാദിത്വമില്ലാത്തവന്‍ എന്നിങ്ങനെ പോകുന്നു വിലയിരുത്തല്‍. ഇന്‍ഫോര്‍മാസോ എക്‌സ്ട്ര പത്രത്തിന്റെ ഒന്നാം പേജ് വിചിത്രമായിരുന്നു. 1950 ലെ മാറക്കാന ഫൈനലിലെ പരാജയ ചിത്രം. അഭിനന്ദനങ്ങള്‍ 1950 റണ്ണേഴ്‌സപ്പ് എന്ന് തലക്കെട്ട്.
ഒ ഡിയ പത്രം കോച്ച് സ്‌കൊളാരി നരഗത്തില്‍ പോകണമെന്ന് ആഹ്വാനം ചെയ്തു.