ലോകകപ്പ് സെമിയിലെ പരാജയം: ബ്രസീലില്‍ കലാപം

Posted on: July 9, 2014 8:30 pm | Last updated: July 9, 2014 at 8:30 pm

brazILലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ബ്രസീലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
തങ്ങളുടെ പ്രതീക്ഷകള്‍ക്ക് പ്രഹരമേല്‍പ്പിച്ചുണ്ടുള്ള തോല്‍വിയോട് വൈകാരികതയോടെയാണ് ബ്രസീലിയന്‍ ജനത പ്രതികരിച്ചത്. ജര്‍മനിയോട് ദയനീയമായി തോറ്റതില്‍ അതിയായ ദുഖമുണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫും പ്രതികരിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.