Connect with us

Gulf

വാടക കുറവ് ഇന്റര്‍നാഷനല്‍ സിറ്റിയില്‍; കൂടുതല്‍ പാം ജുമൈറയില്‍

Published

|

Last Updated

ദുബൈ: ദുബൈയില്‍ ഏറ്റവും വാടക കുറവ് ഇന്റര്‍നാഷനല്‍ സിറ്റിയില്‍. പുതിയ സ്റ്റുഡിയോ ഫഌറ്റ് പ്രതിവര്‍ഷം 35,000 ദിര്‍ഹമിന് ഇവിടെ ലഭ്യമാണ്. ദേരയാണ് തൊട്ടടുത്തുള്ളത്. 38,000 ദിര്‍ഹമിന് ഇവിടെ ഫഌറ്റുകള്‍ ലഭ്യമാണെന്ന് ആസ്റ്റെക്കോ പ്രോപര്‍ട്ടി സര്‍വേയില്‍ വ്യക്തമാക്കി. ജുമൈറ വില്ലേജിലും വാടക കുറവാണ്. അതേസമയം, പാം ജുമൈറയിലാണ് ഏറ്റവും കൂടുതല്‍ വാടക. ഇവിടെ അഞ്ച് കിടപ്പറകളുള്ള വില്ലക്ക് 10 ലക്ഷം ദിര്‍ഹം പ്രതിവര്‍ഷം നല്‍കണം. ഈ തുക കൊണ്ട്, മറ്റിടങ്ങളില്‍ ഒരു ഫഌറ്റ് സ്വന്തമാക്കാന്‍ കഴിയും. അറേബ്യന്‍ റാഞ്ചസിലും ജുമൈറ ഐലന്റിലും വാടക കൂടുതലാണ്. ദേരയില്‍ ഈയിടെയാണ് വാടക വര്‍ധിച്ചത്. സിംഗിള്‍ ബെഡ്‌റൂം ഫഌറ്റിന് 55,000 ദിര്‍ഹംവരെ വാങ്ങുന്നു. എന്നാല്‍ പഴയ കെട്ടിടങ്ങളില്‍ 35,000 ദിര്‍ഹത്തിന് ടു ബെഡ്‌റൂം ഫഌറ്റ് ലഭിക്കും.
ശൈഖ് സായിദ് റോഡിലെ അംബര ചുംബികളായ കെട്ടിടങ്ങളിലെ വാടക അമിതമായി വര്‍ധിച്ചിട്ടില്ല. പുതുതായി നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നതാണ് കാരണം. ഇവിടങ്ങളില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയുമാണ്. എന്നാല്‍, വേള്‍ഡ് എക്‌സ്‌പോ 2020 മുന്നില്‍കണ്ട് ഉടമകള്‍ ഫഌറ്റുകള്‍ വാടകക്ക് കൊടുക്കുന്നില്ല.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വാടക ഈ വര്‍ഷം കൂടിയിട്ടുണ്ട്. അതേ സമയം, ദേരയിലും ശൈഖ് സായിദ് റോഡിലും വര്‍ധിച്ചിട്ടില്ലെന്നും ആസ്റ്റെക്കോ പഠനം ചൂണ്ടിക്കാട്ടി.

Latest