എം എല്‍ എ കെ പി മോഹനന് മന്ത്രി കെ പി മോഹനന്റ മറുപടി

Posted on: July 9, 2014 12:18 am | Last updated: July 9, 2014 at 12:18 am

തിരുവനന്തപുരം: എം എല്‍ എയായിരിക്കെ 2006ല്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി കെ പി മോഹനന്‍ തന്നെ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. സഭയിലുന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാനെടുക്കുന്ന കാലതാമസം വ്യക്തമാക്കുന്നതാണ് ഈ സംഭവം.
2006ല്‍ എം എല്‍ എയായിരുന്ന കെ പി മോഹനന്‍, കൃഷി നാശം സംഭവിച്ച കര്‍ഷകരെ സഹായിക്കാന്‍ സ്വീകരിച്ച നടപടികളെയും പാട്യം ചെറുവാഞ്ചേരിയിലെ അടക്കാകര്‍ഷകര്‍ നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച തുടര്‍നടപടികളെയും കുറിച്ച് അന്നത്തെ കൃഷിമന്ത്രിക്ക് ചോദ്യം നല്‍കിയിരുന്നു. വിവരം ശേഖരിച്ച് വരുന്നു എന്ന മറുപടിയാണ് അന്ന് ലഭിച്ചത്. എട്ട് വര്‍ഷമായി ശേഖരിച്ച വിവരം മന്ത്രിയായതോടെ കെ പി മോഹനന്‍ തന്നെ ഇന്നലെ സഭയില്‍ രേഖമൂലം നല്‍കി.