ശൈഖ് മുഹമ്മദ് ഇഫ്താറില്‍ പങ്കെടുത്തു

Posted on: July 8, 2014 9:00 pm | Last updated: July 8, 2014 at 9:00 pm

New Imageഅബുദാബി: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇഫ്താറില്‍ പങ്കെടുത്തു. സാംസ്‌കാരികയുവജനസാമൂഹിക വികസന കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ അല്‍ മുബാറക് അല്‍ നഹ്‌യാനാണ് ശൈഖ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ ബഹുമാനാര്‍ഥം ഇഫ്താര്‍ ബാങ്കെറ്റ് ഒരുക്കിയത്.
അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ ഉപ ഭരണാധികാരിയും സാമ്പത്തിക കാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പടിഞ്ഞാറന്‍ മേഖലയിലെ റൂളേഴ്‌സ് റെപ്രസന്റേറ്റീവ് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവരും ഇഫ്താറില്‍ സന്നിഹിതരായിരുന്നു.