ശരീഅത്ത് കോടതികള്‍ക്ക് നിയമപരമായി നിലനില്‍പ്പില്ലെന്ന് സുപ്രീംകോടതി

Posted on: July 7, 2014 11:44 am | Last updated: July 8, 2014 at 1:26 am

supreme courtന്യൂഡല്‍ഹി: ശരീഅത്ത് കോടതികള്‍ക്ക് നിയമപരമായി നിലനില്‍പ്പില്ലെന്ന് സുപ്രീംകോടതി. ഏതെങ്കിലും വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുന്നത വിധികള്‍ പുറപ്പെടുവിക്കാന്‍ ശരീഅത്ത് കോടതികള്‍ക്ക് അധികാരമില്ല. എന്നാല്‍ മതപരമായി വിഷയങ്ങളില്‍ ഫത്‌വകള്‍ പുറപ്പെടുവിക്കുന്നതിന് തടസ്സമില്ലന്നും കോടതി നിരീക്ഷിച്ചു.

ദല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകനായ വിശ്വലോചന്‍ മദന്‍ ആണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. രണ്ട് മുസ്ലിംഗള്‍ കോടതിക്ക് പുറത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കാണ് തടയാനാവുക എന്ന് സുപ്രീംകോടതി വാദം കേള്‍ക്കുമ്പോള്‍ ചോദിച്ചിരുന്നു.