ഇറാഖില്‍ നിന്ന് 200 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി

Posted on: July 6, 2014 3:55 pm | Last updated: July 7, 2014 at 7:43 am

indians111111111-ന്യൂഡല്‍ഹി:ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍നിന്ന് 200 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി.പ്രത്യേക വിമാനത്തില്‍ രാവിലെ അഞ്ച് മണിക്കാണ് ഇവര്‍ മടങ്ങിയെത്തിയത്.ഇറാഖില്‍ പലയിടങ്ങളിലായി വിവിധ ജോലി ചെയ്യുന്നവരാണ് തിരിച്ചെത്തിയത്.46 നഴ്‌സുമാരെ ഇന്നലെ തിരിച്ചെത്തിയതിന് പിന്നാലെയാണിത്.രണ്ട് ദിവസത്തിനകം 400ലധികം പേരെ ഇനിയും തിരിച്ചെത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ വക്താവ് സെയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു.മുംബൈ, കൊല്‍ക്കത്ത,ബാംഗ്ലൂര്‍,ചെന്നൈ എന്നീവിടങ്ങളില്‍ നിന്നുള്ളവരാണ് തിരിച്ചെത്താനുള്ളത്.