അര്‍ജന്റീന സെമിയില്‍: അര്‍ജന്റീന-1 ബെല്‍ജിയം-0

Posted on: July 5, 2014 9:40 pm | Last updated: July 6, 2014 at 10:48 am

argentina

ബ്രസീലിയ: എട്ടാം മിനുട്ടില്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ നേടിയ ഏക ഗോളിന് ബെല്‍ജിയത്തെ മറികടന്ന് അര്‍ജന്റീന ലോകകപ്പിന്റെ സെമിഫൈനലില്‍.  മെസി മധ്യനിരയില്‍ നടത്തിയ മാന്ത്രിക നീക്കത്തിനൊടുവില്‍ ഡി മാരിയയലെത്തിയ പന്താണ് അവിചാരിതമായി ഗോളിന് വഴിതുറന്നത്. ഡി മാരിയ ബോക്‌സിലേക്ക് തള്ളിക്കൊടുത്ത പന്ത് ഡിഫന്‍ഡറുടെ കാലില്‍ത്തട്ടി ഹിഗ്വെയിന്റെ മുന്നിലെത്തി. ഫസ്റ്റ് ടൈം വോളിയില്‍ ഹിഗ്വെയിന്‍ പന്ത് വലയിലെത്തിച്ചു. മത്സരത്തില്‍ ഡി മാരിയ പരുക്കേറ്റ് കളം വിട്ടു. അവസാന മിനുട്ടില്‍ ലുകാകുവും വിറ്റ്‌സെലും സമനില ഗോളിനടുത്തെത്തിയെങ്കിലും ഫലം കണ്ടില്ല.