റമസാന്‍ കിറ്റ് വിതരണം നാളെ

Posted on: July 5, 2014 12:18 pm | Last updated: July 5, 2014 at 12:18 pm

മലപ്പുറം: എസ് വൈ എസ് സാന്ത്വനം ഖത്തര്‍ മലപ്പുറം ജില്ലാ ചാപ്റ്റര്‍ സഹകരണത്തോടെ എസ് വൈ എസ് ജില്ലാ കമ്മിറ്റി ആയിരം മുഅല്ലിം കുടുംബങ്ങള്‍ക്ക് നല്‍കുന്ന റമാസാന്‍ കിറ്റ് വിതരണം നാളെ രാവിലെ പത്ത് മണിക്ക് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടക്കും.
‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് റമസാന്‍ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. നിലമ്പൂര്‍ വ്യാപാര ഭവന്‍, മലപ്പുറം വാദീസലാം, കൊണ്ടോട്ടി അമാന ടവര്‍, ചെമ്മാട് മെക്കൊ ഓഡിറ്റോറിയം, വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് വിതരണം നടക്കുക. കൊണ്ടോട്ടിയില്‍ സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ചെമ്മാട് പി കെ എസ് തങ്ങള്‍ തലപ്പാറ, നിലമ്പൂരില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വളാഞ്ചേരിയില്‍ കെ ടി ജലീല്‍ എം എല്‍ എ, മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത, എസ് ജെ എം, എസ് എം, എ, എസ് എസ് എഫ്, ഐ സി എഫ് പ്രതിനിധികള്‍, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കും. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എ മുഹമ്മദ് പറവൂര്‍, എം അബൂബക്കര്‍ മാസ്റ്റര്‍ വിവിധ കേന്ദ്രങ്ങളില്‍ വിഷയാവതരണം നടത്തും.
എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ സോണിലുള്ളവര്‍ നിലമ്പൂരിലും അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, പുളിക്കല്‍ സോണിലുള്ളവര്‍ കൊണ്ടോട്ടിയിലും മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ സോണിലുള്ളവര്‍ മലപ്പുറത്തും താനൂര്‍, വേങ്ങര, തിരൂരങ്ങാടി, തേഞ്ഞിപ്പലം സോണിലുള്ളവര്‍ ചെമ്മാടും കൊളത്തൂര്‍, കുറ്റിപ്പുറം എടപ്പാള്‍, പൊന്നാനി, തിരൂര്‍ സോണിലുള്ളവര്‍ വളാഞ്ചേരിയിലുമാണ് പങ്കെടുക്കേണ്ടത്.എസ് വൈ എസ് സാന്ത്വനം: