ലോകകപ്പ് സെമിയില്‍ ബ്രസീല്‍ -ജര്‍മ്മനി പോരാട്ടം

Posted on: July 5, 2014 7:00 am | Last updated: July 6, 2014 at 1:00 am

brazil-celebrate-with-luizകൊളംബിയയെ പരാജയപ്പെടുത്തി അതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ കടന്നു. യൂറോപ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ജര്‍മ്മനിയാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബ്രസീല്‍ കൊളംബിയയെ തകര്‍ത്തത്. തുടക്കംമുതല്‍ക്കെ മികച്ച മുന്നേറ്റം നടത്തിയ മഞ്ഞപ്പടക്ക് വേണ്ടി നായകന്‍ തിയാഗോ സില്‍വ ലക്ഷ്യം കണ്ടു. സൂപ്പര്‍ താരം നെയ്മറിന്റെ കോര്‍ണര്‍ ഷോട്ടാണ് സില്‍വ കൊളംബയന്‍ വലയിലേക്കെത്തിച്ചത്.
അറുപത്തിയൊന്നാം മിനുട്ടില്‍ ഡേവിഡ് ലൂയിസാണ് ബ്രസീലിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ഹള്‍ക്കിനെ ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച ഫ്രീക്കിക്കാണ് മനോഹരമായി ലൂയിസ് കൊളംബിയന്‍ വലിയിലെത്തിച്ചത്. മത്സരം അവസാനിക്കാന്‍ ഇരുപത് മിനുട്ടുള്ളപ്പോള്‍ കൊളംബിയയുടെ ബാക്കയെ ബ്രസീല്‍ ഗോളി സെസാര്‍ ബോക്‌സിന് മുന്നില്‍ ചവിട്ടിവീഴ്ത്തിയതിന് കൊളംബിയക്ക് പെനാല്‍റ്റി ലഭിച്ചു. പാനാല്‍റ്റി കിക്കെടുത്ത ഡെയിസ് റോഡ്രിഗസിന് പിഴച്ചില്ല. ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടി മുന്നില്‍ നില്‍ക്കുന്ന റോഡ്രിഗസിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകള്‍ നേടി.