Connect with us

Kozhikode

മാലിന്യം തള്ളിയ ലോറി നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

Published

|

Last Updated

താമരശ്ശേരി: ദേശീയപാതയില്‍ അമ്പായത്തോടിനടുത്ത് റോഡരികില്‍ മാലിന്യം തള്ളിയ ലോറി നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ചു. കോഴിക്കോട്ടേക്ക് ഫ്രൂട്ട്‌സ് കയറ്റിവന്ന ലോറി കര്‍ണാടകയിലേക്ക് തിരിച്ചുപോകുമ്പാഴാണ് റോഡരികിലേക്ക് ഫ്രൂട്‌സ് മാലിന്യം തള്ളിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. മാലിന്യം ലോറിയിലേക്ക് തിരിച്ചുകയറ്റുകയും പിഴയീടാക്കുകയും ചെയ്തു.
മാസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരി ചെക്ക്‌പോസ്റ്റ് മുതല്‍ അമ്പായത്തോട് വരെയുള്ള ഭാഗം ലോറി ഓണേഴ്‌സ് അസോസിയേഷനും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ശുചീകരിക്കുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. റോഡരിക് കാടുമൂടിക്കിടന്നതിനാല്‍ നിത്യവും വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളിയതിനെ തുടര്‍ന്നാണ് ഈ ഭാഗം ശുചീകരിച്ചിരുന്നത്. വീണ്ടും മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നാട്ടുകാര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് ഇന്നലെ ലോറി പിടികൂടിയത്.

 

 

Latest