Connect with us

Kozhikode

പൊറ്റമ്മല്‍ ജംഗ്ഷനില്‍ ബസ് മറിഞ്ഞ് 28 പേര്‍ക്ക് പരിക്ക്

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് റോഡില്‍ പൊറ്റമ്മല്‍ ജംഗ്ഷനില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 28 പേര്‍ക്ക് പരുക്ക്. നഗരത്തില്‍ നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന അമ്പാടി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ വന്ന ബൈക്കിനെ ഒഴിവാക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ സംരക്ഷണ ഭിത്തില്‍ തട്ടി മറിയുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. യാത്രക്കാരായ മായനാട് ഹരിഷ്‌ന (18), തേജല്‍ (18), വളാഞ്ചേരി മണികണ്ഠന്‍ (30), പറമ്പില്‍ പീടിക അസ്‌കര്‍ (30), മഞ്ചേരി സരസ്വതി (50), മാളുക്കുട്ടി (60), രതി (37), സുനില (30), കുറ്റിക്കടവ് ഫൗസിയ (35), കായക്കൊടി ഉഷ (48), പുന്നശ്ശേരി ഇന്ദിര (43), പുല്ലാളൂര്‍ സുകുമാരന്‍ (25), രാമന്‍ (69), രമേഷ് (40), പെരുവയല്‍ കാര്‍ത്ത്യായനി (48), ഷിംജിത്ത് (19), പുഷ്പാകരന്‍ ചെറൂപ്പ (62), വിസ്മയ (18), ശ്രീപത്മത്തില്‍ പത്മനാഭന്‍ നായര്‍ (69), കുറ്റിക്കാട്ടൂര്‍ ഇടിയപ്പറമ്പത്ത് മീത്തല്‍ ശ്രീകല (37), മകന്‍ വൈശാഖ് (15), കുറ്റിക്കാട്ടൂര്‍ ഉണിക്കാഞ്ചേരി മീത്തല്‍ ഹരിദാസന്‍ (44), റീജ (36), അഖില്‍ (15), കുറ്റിക്കാട്ടൂര്‍ നടുവിലക്കണ്ടി അക്ഷയ് (16), ബസ് ജീവനക്കാരയ മായനാട് വള്ളിശ്ശേരി രമേശന്‍ (45), മാവൂര്‍ കോട്ടപ്പറമ്പത്ത് ദേവദാസ് (44), പൊറ്റമ്മല്‍ സ്റ്റോപ്പിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്ന മുണ്ടിക്കല്‍താഴം മുളയത്ത് മീത്തല്‍ ചന്ദ്രന്‍ (60) എന്നിവരെയാണ് പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടുകാരും മെഡിക്കല്‍ കോളജ് പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ആളുകള്‍ മരിച്ചതായി തുടക്കത്തില്‍ പ്രചരിപ്പിക്കപ്പെട്ടത് ഏറെ ആശങ്ക പരത്തി. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു.