ഏഴ് പേര്‍ക്ക് കൂടി എസ് എം എ പെന്‍ഷന്‍

Posted on: July 3, 2014 12:34 am | Last updated: July 3, 2014 at 12:34 am

കോഴിക്കോട്: അറുപത് വയസ്സ് കഴിഞ്ഞ് സര്‍വ്വീസില്‍ നിന്നും വിരമിച്ച മുഅല്ലിം, മുഅദ്ദിന്‍, മുദര്‍രിസ്, ഖത്വീബ്, ഇമാം തുടങ്ങിയവരില്‍ നിന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി നല്‍കി വരുന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ച ഏഴ് പേര്‍ക്ക് കൂടി പെന്‍ഷന്‍ അനുവദിച്ചു.
തടായില്‍ ഉമര്‍ മൗലവി ആലുംതറ (മലയമ്മ-കോഴിക്കോട്), അഹമ്മദ് കുഞ്ഞ് ലബ്ബ (കിളിക്കൊല്ലൂര്‍-കൊല്ലം), കൊയിലോട്ട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (നടമ്മല്‍പൊയില്‍-കോഴിക്കോട്), തൊടിവീളാകം മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (ഉമയനല്ലൂര്‍-കൊല്ലം), കാലടിവളപ്പില്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ (കൂരാച്ചുണ്ട്-കോഴിക്കോട്), എടക്കണ്ടി ഉമര്‍ മുസ്‌ലിയാര്‍ (പുത്തന്‍കുന്ന്-വയനാട്), അരിയാറ്റില്‍ അലിയാര്‍ മുസ്‌ലിയാര്‍ (പുന്നുരുന്തി-എറണാകുളം).
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ യഅ്ഖൂബ് ഫൈസി കൊടിയത്തൂര്‍, വി.എം അസ്സന്‍ മാസ്റ്റര്‍ പെരുമണ്ണ, ശാഫി പൊക്കുന്ന്, ജുനൈദ് ഒളവണ്ണ സംബന്ധിച്ചു.