തരൂരിനെതിരായ ആരോപണം എയിംസ് തള്ളി

Posted on: July 2, 2014 4:11 pm | Last updated: July 2, 2014 at 4:43 pm

shashi_tharoor1

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന എയിംസ് ഡോക്ടറുടെ വെളിപ്പെടുത്തല്‍ എയിംസ് അധികൃതര്‍ തള്ളി.പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആരും ഇടപെട്ടിട്ടില്ലെന്ന് എയിംസ് വക്താവ് അറിയിച്ചു.ഡോകടര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിട്ടില്ല.സുധീര്‍ ഗുപ്തയുടെ ആരോപണത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദമുണ്ടെന്ന് സംശയിക്കുന്നു.തെളിവില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചതെന്നും എയിംസ് അധികൃതര്‍ പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാരായിരുന്ന ഗുലാം നബി ആസാദും ശശി തരൂരും സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍. അതുകൊണ്ട് തനിക്ക് സത്യം വെളിപ്പെടുത്താനായില്ലെന്നും അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ ഉത്തരവിട്ടിരുന്നു.