അടച്ചുപൂട്ടിയ ടൂറിസം വകുപ്പിന്റെ ഹോട്ടലും ലോഡ്ജും തുറക്കണമെന്ന ആവശ്യം ശക്തം

Posted on: July 2, 2014 11:20 am | Last updated: July 2, 2014 at 11:20 am

ഗൂഡല്ലൂര്‍: മുതുമല വന്യജീവി സങ്കേതത്തിലെ തൊപ്പക്കാടിലെ അടച്ചുപൂട്ടിയ ടൂറിസംവകുപ്പിന്റെ ഹോട്ടലും ലോഡ്ജും തുറക്കണമെന്നാവശ്യം ശക്തമായി. എട്ട് മാസമായി ഇത് അടച്ചുപൂട്ടിയിട്ട്. വനംവകുപ്പാണ് പ്രസ്തുത സ്ഥാപനം പുതുക്കേണ്ടത്. ഇത് പുതുക്കാത്തത് കാരണമാണ് ടൂറിസംവകുപ്പ് അടച്ചുപൂട്ടിയിരുന്നത്. കടുവാസംരക്ഷണ കേന്ദ്രം നിലവില്‍ വന്നതോടെയാണ് ഇതിന്റെ പ്രവര്‍ത്തനം താളംതെറ്റിയതെന്നാണ് പരാതി. ടൂറിസംവകുപ്പിന്റെ ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനും ലോജ്ഡില്‍ തങ്ങുന്നതിനും ചെറിയ ചാര്‍ജായിരുന്നു ഈടാക്കിയിരുന്നത്. ഇത് പാവപ്പെട്ടവര്‍ക്ക് വലിയ ഉപകാരമായിരുന്നു. പ്രസ്തുത സ്ഥാപനം തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.