Connect with us

Malappuram

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എച്ച് എം സി രൂപവത്കരണം വൈകുന്നു

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയിട്ട് നാല് മാസം പിന്നിട്ടെങ്കിലും എച് എം സി രൂപവത്കരണം വൈകുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളുടെ ലിസ്റ്റ് ലഭിക്കാത്തതിനാലാണ് എച്ച് എം സി രൂപവത്കരണത്തിന് തടസം. ജില്ലാ പഞ്ചായത്തിനാണ് പാര്‍ട്ടി പ്രതിനിധികളുടെ പട്ടിക ലഭിക്കേണ്ടത്. ഇതു ലഭിച്ച ശേഷം തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പട്ടിക ആശുപത്രി സൂപ്രണ്ടിന് കൈമാറി എച്ച് എം സി രൂപവത്കരിക്കാനുള്ള നടപടികള്‍ നടത്താമെങ്കിലും ഒരു നടപടിയും ഇതുവരെ നടന്നിട്ടില്ല.
എച്ച് എം സി രൂപവത്കരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടന്നെങ്കിലും തുടര്‍ നടപടികളായിട്ടില്ല എച്ച് എം സി രൂപവത്കരണം നടക്കാത്തതിനാല്‍ ജില്ലാ ആശുപത്രിയുടെ നടത്തിപ്പും അവതാളത്തിലാണ്. ജില്ലാ ആശുപത്രിക്ക് വേണ്ട തസ്തികകളും നികത്തിയിട്ടില്ല. താലൂക്ക് ആശുപത്രിയായിരുന്നപ്പോള്‍ എച്ച് എം സി നിയമിച്ച 15 താത്കാലിക ജീവനക്കാരുടെയും ആ ര്‍ എസ് ബി വൈ പദ്ധതിയിലെ 36ജീവനക്കാരുടെയും കാലാവധി ഈ മാസം അവസാനിക്കും. ഫാര്‍മസിസ്റ്റ്, എക്‌സറേ ലാബ് ടെക്‌നീഷ്യന്‍, ഡയാലിസീസ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ പ്രധാന്യമുള്ള തസ്തികയിലാണ് ഒഴിവുവരുന്നത്.
ഇ എന്‍ ടി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഓര്‍ത്തോയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, രക്ത ബേങ്കിലെ മെഡിക്കല്‍ ഓഫീസര്‍, ചെസ്റ്റ് ആന്റ് ടി ബിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യാലിറ്റിയിലെ ജൂനിയര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്‌സ്, ഫിസിഷ്യന്‍ തുടങ്ങിയ സ്ഥിരം നിയമനവും ഒഴിഞ്ഞു കിടക്കുകയാണ്. എച്ച് എം സി രൂപവത്കരമാണ് ജീവനക്കാരുടെ ഒഴിവിന് കാരണമാവുന്നത്.