ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

Posted on: July 2, 2014 11:01 am | Last updated: July 3, 2014 at 12:00 am

share_market_0മുംബൈ: ഓഹരി വിപണി സര്‍വകാല റെക്കോഡിലെത്തി. മുംബൈ സൂചിക 200 പോയിന്റ് ഉയര്‍ന്ന് 25734ലും നിഫ്ടി 7700ലുമാണ് വ്യാപാരം നടക്കുന്നത്. ബജറ്റിനു മുന്‍പുള്ള റാലിയാണ് ഓഹരി വിപണിയില്‍ ഇപ്പോള്‍ നടക്കുന്നത്.

സെന്‍സെക്‌സ് നേരത്തെയുള്ള റെക്കോഡായ 25731ന്റെ നിലവാരമാണ് ഇന്നു മറികടന്നത്. നിഫ്ടിയിലെ 50 ഷെയറുകള്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ മികച്ച മുന്നേറ്റം കാണിക്കുന്നു. ജൂലായ് 10നു ബജറ്റ് അവതരിപ്പിക്കും മുന്‍പേ നിഫ്ടി 8000 എന്ന സ്വപ്ന നിലയിലേക്കെത്തുമെന്നാണ് വ്യാപാര ലോകത്തിന്റെ പ്രതീക്ഷ. ഓട്ടൊ, ഐടി, ബാങ്കിംഗ് അടക്കമുള്ള എല്ലാ മേഖലയും മികച്ച മുന്നേറ്റത്തിലാണ്.