കായംകുളത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Posted on: July 1, 2014 11:12 am | Last updated: July 1, 2014 at 1:13 pm

accidentകായംകുളം:ദേശീയപാതയില്‍ കരീലക്കുളങ്ങരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.ആലപ്പുഴ വട്ടയാര്‍ തൈപ്പറമ്പില്‍ ആന്റണി, ഭാര്യ ടെല്‍മ,ആന്റണിയുടെ മാതാപിതാക്കളായ സേവ്യര്‍, സലോമി,സഹോദരിയുടെ മകന്‍ അനു എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.കൊല്ലത്ത് നടന്ന വിരുന്നില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.