Connect with us

Kerala

ഇറാഖിലെ മലയാളി നഴ്‌സുമാരെ കുിറിച്ച് ആശങ്ക വേണ്ട:മുഖ്യമന്ത്രി

Published

|

Last Updated

കോട്ടയം:ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ മലയാളി നഴ്‌സുമാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ എത്തിക്കുന്നുണ്ട്.ഇവരെ തിരിച്ചെത്തിക്കുന്നതിനായി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും.ഇതിനുള്ള മാര്‍ഗങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സ്ഥാനപതിമാരുടെ യോഗത്തില്‍ എന്തെങ്കിലും മാര്‍ഗം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.