Connect with us

Ongoing News

പോര്‍ച്ചുഗല്‍ ജയിച്ചു മടങ്ങി; ജര്‍മനി, യു എസ് നോക്കൗട്ടില്‍

Published

|

Last Updated

സാല്‍വദോര്‍: ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗലിനും ഘാനക്കും മടക്കം. ഗ്രൂപ്പ് ജിയില്‍ നിന്ന് ജര്‍മനിയും അമേരിക്കയും നോക്കൗട്ടിലേക്ക് മുന്നേറി. ജര്‍മനി 1-0ന് അമേരിക്കയെ തോല്‍പ്പിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ 2-1ന് ഘാനയെ മറികടന്നു. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പോര്‍ച്ചുഗലിന് സാധ്യതയുണ്ടായിരുന്നുള്ളൂ. അതേസമയം, ഘാനക്ക് ജയം ധാരാളമായിരുന്നു. ജര്‍മനിയോട് പൊരുതിക്കളിച്ച അമേരിക്ക വലിയ തോല്‍വി ഒഴിവാക്കി മുന്നേറ്റം ഉറപ്പാക്കി.
ലോകകപ്പില്‍ ഇന്ന് മത്സരമില്ല. നാളെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. രാത്രി 9.30ന് ബ്രസീല്‍ – ചിലി, രാത്രി 1.30ന് കൊളംബിയ- ഉറുഗ്വെ മത്സരം.
ഗ്രൂപ്പ് റൗണ്ടില്‍ കാമറൂണിനെതിരെ നെയ്മറിന്റെ തിളക്കത്തില്‍ നേടിയ മികച്ച വിജയമാണ് ബ്രസീലിന് പ്രതീക്ഷ നല്‍കുന്നത്. നാല് ഗോളുകളുമായി നെയ്മര്‍ മെസിക്കൊപ്പം ടോപ് സ്‌കോറര്‍ സ്ഥാനത്തുണ്ട്. പ്രതിരോധത്തിലെ പാളിച്ചകള്‍ ബ്രസീലിന് തലവേദനയാണ്. ചിലിയാകട്ടെ മികച്ച അറ്റാക്കിംഗ് കാഴ്ചവെച്ചാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്. നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെതിരെ മികച്ച വിജയം നേടിയത് കരുത്തേകുന്നു. ഹോളണ്ടിനോട് തോറ്റെങ്കിലും പോരാട്ടവീര്യം പുറത്തെടുത്തിരുന്നു. കൊളംബിയക്ക് ആശ്വാസമാകുന്നത് ഉറുഗ്വെക്ക് സ്‌ട്രൈക്കര്‍ സുവാരസിനെ നഷ്ടമായതാണ്. ഇംഗ്ലണ്ടിനെതിരെ ഇരട്ടഗോളുകള്‍ നേടി സുവാരസ് ഉറുഗ്വെക്ക് നല്‍കിയ ഊര്‍ജം കടി വിവാദത്തില്‍ നഷ്ടമായിരിക്കുകയാണ്.

---- facebook comment plugin here -----