പറവൂര്‍ പീഡനം: കുട്ടിയുടെ പിതാവിന് 14 വര്‍ഷം തടവ്

Posted on: June 25, 2014 12:13 pm | Last updated: June 25, 2014 at 1:41 pm

CRIME AGAINST WOMEN

കൊച്ചി:പറവൂര്‍ പീഡനക്കേസില്‍ കുട്ടിയുടെ പിതാവിന് കോടതി 14 വര്‍ഷം തടവ് ശിക്ഷ.കുട്ടിയുടെ മാതാവ്, ഇടനിലക്കാരന്‍ മനോജ്, നിര്‍മാതാവ് ജനത വിജയന്‍, സഹ സംവിധായകന്‍ ബിജു നാരായണന്‍ എന്നിവര്‍ക്ക് ഏഴ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു.

കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇടനിലക്കാരിയായിരുന്ന ഓമനയെ കോടതി വെറുതെ വിട്ടു. പറവൂര്‍ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പലര്‍ക്കും കാഴ്ച്ചവെച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.