Connect with us

Palakkad

നടപ്പാലം നവീകരണത്തിന് നടപടിയായില്ല

Published

|

Last Updated

പാലക്കാട്: മേല്‍പ്പാലം യാഥാര്‍ഥ്യമാവുന്നതോടെ ശകുന്തള ജങ്ഷനിലെ റെയില്‍വേ ഗേറ്റ് അടക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുമ്പോള്‍ ഇതോട് ചേര്‍ന്നുള്ള നടപ്പാലം നവീകരണത്തിന് നടപടിയായില്ല.
ഗേറ്റ് അടക്കുന്ന പക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപകരിക്കുന്ന നടപ്പാലം ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ഇത് നവീകരിക്കാനുള്ള പദ്ധതി കടലാസിലൊതുങ്ങി.
ഗേറ്റ് അടക്കുന്ന സമയത്ത് കാല്‍നടക്കാര്‍ക്കായി ആറുവര്‍ഷം മുമ്പാണ് നടപ്പാലം നിര്‍മിച്ചത്. ഒരുവര്‍ഷത്തോളം ഇത് ഉപയോഗിച്ചു. പിന്നീട് സാമൂഹിക വിരുദ്ധരുടെ സങ്കേതമായി മാറുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് പാലത്തിന്റെ രണ്ട് ഭാഗവും റെയില്‍വേ അടച്ചു പൂട്ടി. ഇതിനിടെ, റെയില്‍വേ ഗേറ്റ് അടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ പരിപാലന ചെലവിനായി റെയില്‍വേ ആവശ്യപ്പെട്ട രണ്ടരക്കോടി രൂപ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നല്‍കുമെന്ന് ഉറപ്പായതോടെ ഗേറ്റ് നിലനില്‍ക്കുമെന്ന പ്രതീക്ഷക്ക് ജീവന്‍ വെച്ചു.
മേല്‍പ്പാലവും ഗേറ്റും ഒരേ സമയം പ്രവര്‍ത്തിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍ എതിരായതാണ് കാരണം തുക നല്‍കുന്നതുകൊണ്ട് മാത്രം ഗേറ്റ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് റെയില്‍വേ.
കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും പ്രത്യേക അനുമതി ഇതിനാവശ്യമാണ്.

Latest