Connect with us

Gulf

റാശിദിയയില്‍ കൂറ്റന്‍ പൈപ്പ് തകര്‍ന്നു; 15 മണിക്കൂറിനകം ജലവിതരണം പുനഃസ്ഥാപിച്ചു

Published

|

Last Updated

ദുബൈ: ശൈഖ് മുഹമമദ് ബിന്‍ സായിദ് റോഡിന് സമാന്തരമായി റാശിദിയ സ്ട്രീറ്റില്‍ പൈപ്പുകള്‍ തകര്‍ന്നിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതായി ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
കനത്ത സമ്മര്‍ദം കാരണം പ്രധാന പൈപ്പ് തകര്‍ന്നത് പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണത്തിനും 15 മണിക്കൂര്‍ വേണ്ടിവന്നു. നഗരസഭാ ജീവനക്കാര്‍ക്ക് വലിയ വെല്ലവിളിയായിരുന്നു തകരാറ്. ഇത്തരം അടിയന്തിര സന്ദര്‍ഭങ്ങളില്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് ജീവനക്കാര്‍ക്ക് അനുഭവജ്ഞാനം ലഭിച്ചു. 30 തൊഴിലാളികളെയും നാല് സൂപ്പര്‍വൈസര്‍മാരെയുമാണ് പ്രശ്‌നപരിഹാരത്തിന് നിയോഗിച്ചത്. നിരവധി യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തി. റാശിദിയയില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം മുഴുവന്‍ നീക്കം ചെയ്തു.
വേസ്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സൈഫി നേതൃത്വം നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് നഗരസഭയുടെ പ്രാഥമിക കര്‍ത്തവ്യമാണെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.